ന്യൂഡല്‍ഹി: ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് ബ്രാഹ്മണ സഭ. റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും അഡ്വ. ശേഖര്‍ നാഫ്‌ഡേ സുപ്രീംകോടതിയില്‍ വാദിച്ചു. അതേസമയം, ഹിന്ദു മതാചാര നിയമത്തിന്‍റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. […]

