തെ​ലു​ങ്ക് സീ​രി​യ​ല്‍ താ​രം നാ​ഗ ത്സാ​ന്‍​സി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ താ​രം നാ​ഗാ ഝാ​ന്‍​സി (21) ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാറ്റിലാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഫ്ലാറ്റില്‍ നടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാപ്രസാദ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഝാന്‍സി അകന്ന ബന്ധുവായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നു. പ്രണയം തകര്‍ന്നതില്‍ മനംനൊന്താകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ സംശയിക്കുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള ഝാന്‍സി മാ ടിവിയിലെ ‘പവിത്ര ബന്ധന്‍’ അടക്കമുള്ള സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പുഞ്ചഗുട്ട പോലീസ് കേസെടുത്തു. ഝാ​ന്‍​സി​യു​ടെ മൊബൈല്‍ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

 

prp

Related posts

Leave a Reply

*