വെടിക്കെട്ടില്‍ തടസ്സമില്ല; തൃശൂര്‍ പൂരം വെടിക്കെട്ട് ഇത്തവണ മാറ്റമില്ലാതെ നടത്തും

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തു. വെടിക്കെട്ടിന്‍റെ അന്തിമ അനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കും. പുറ്റിങ്ങല്‍ ദുരന്തതിനു ശേഷം തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ അവസാനനിമിഷമാണ് വെടിക്കെട്ടിന് അനുമതി ലഭിക്കാറുള്ളത്.ഇത്തവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എം.എല്‍.എകൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പെ പ്രത്യേകയോഗം വിളിച്ചത്. അതോടൊപ്പം ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടറെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാരായ എ.സി.മൊയ്തീന്‍, സി. രവീന്ദ്രനാഥ് , എം.എല്‍.എ. കെ.രാജന്‍ തുടങ്ങിയവരും പങ്കെടുത്തു. പാരമ്പര്യത്തിനും പ്രൗഡിക്കും യാതൊരു മാറ്റവുമില്ലാതെ വെടിക്കെട്ട് നടത്താനാണ് തീരുമാനം. എക്‌സ്പ്ലോസീവ് വിഭാഗത്തിന്‍റെ അന്തിമ അനുമതിക്ക് വേണ്ട നടപടികള്‍ മുന്‍കൂട്ടി തുടങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വെടിക്കെട്ട് കരാറുകാര്‍ക്കും നടത്തിപ്പുക്കാര്‍ക്കും എക്‌സ്പ്ലോസീവ് വിഭാഗം തൃശൂരിലെത്തി പ്രത്യേകപരിശീലനം നല്‍കാനും തീരുമാനിച്ചു.

പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷം പല ചെറിയ പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി കൊടുക്കാറില്ലായിരുന്നു. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല .സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങള്‍ കലക്ടറും പൊലീസും ചേര്‍ന്ന് തീരുമാനിച്ച് അതനുസരിക്കുന്നവര്‍ക്ക് അനുമതി കൊടുക്കും.

prp

Related posts

Leave a Reply

*