വെടിക്കെട്ടില്‍ തടസ്സമില്ല; തൃശൂര്‍ പൂരം വെടിക്കെട്ട് ഇത്തവണ മാറ്റമില്ലാതെ നടത്തും

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തു. വെടിക്കെട്ടിന്‍റെ അന്തിമ അനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കും. പുറ്റിങ്ങല്‍ ദുരന്തതിനു ശേഷം തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ അവസാനനിമിഷമാണ് വെടിക്കെട്ടിന് അനുമതി ലഭിക്കാറുള്ളത്.ഇത്തവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എം.എല്‍.എകൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പെ പ്രത്യേകയോഗം വിളിച്ചത്. അതോടൊപ്പം ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടറെ […]