പൂര ലഹരിയിൽ തൃശ്ശൂർ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന് . രാവിലെ ഏഴിന്  കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളി വടക്കുനാഥനെ വണങ്ങിയ ശേഷം പുറത്തെത്തി. വിവിധ ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എത്തിത്തുടങ്ങി. പഴയ നടക്കാവില്‍ 11 മണിയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്‍റെ പ്രമാണിത്തത്തില്‍ ആരംഭിച്ചു. 12.30നു പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍ മാരാരുടെ ചെമ്പടമേളം, 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്‍റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം, 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് […]

വെടിക്കെട്ടില്‍ തടസ്സമില്ല; തൃശൂര്‍ പൂരം വെടിക്കെട്ട് ഇത്തവണ മാറ്റമില്ലാതെ നടത്തും

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തു. വെടിക്കെട്ടിന്‍റെ അന്തിമ അനുമതിക്കുള്ള നടപടികള്‍ വേഗത്തിലാക്കും. പുറ്റിങ്ങല്‍ ദുരന്തതിനു ശേഷം തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നടത്തിപ്പ് അനിശ്ചിതാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ അവസാനനിമിഷമാണ് വെടിക്കെട്ടിന് അനുമതി ലഭിക്കാറുള്ളത്.ഇത്തവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സ്ഥലം എം.എല്‍.എകൂടിയായ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്‍പെ പ്രത്യേകയോഗം വിളിച്ചത്. അതോടൊപ്പം ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടറെ […]

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. ജില്ലാ കലക്ടര്‍ എ കൗശികനാണ് അനുമതി നല്‍കിയത്. പതിവ് പോലെ വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കി. അതേസമയം പാറമേക്കാവിന്‍റെ അമിട്ടുകള്‍ ഒരു തവണ കൂടി പരിശോധിക്കും. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുട അനുമതി ലഭിച്ചതോടെ കാത്തിരിപ്പിന് വിരാമമായി.

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ട് അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍. വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന തിരുവമ്പാടിക്കും​  പാ​റ​മേ​ക്കാ​വിനും വെ​ടി​ക്കെ​ട്ടി​ന് ഇതുവരെ അ​നു​മ​തി ല​ഭി​ച്ചട്ടില്ല ​. എക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് വെടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ല്‍​ക​കേ​ണ്ട​ത്. ഇ​ത് ഇ​തേ​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അ​നു​മ​തി ലഭിക്കാത്തതിന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്ന് തി​രു​വമ്പാടി, പാ​റ​മേ​ക്കാ​വ് വിഭാഗങ്ങ​ള്‍ അ​റി​യി​ച്ചു. പൂ​ര​ത്തി​ന്‍റെ സാ​മ്പിള്‍ വെ​ടി​ക്കെ​ട്ടി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​മി​ട്ട് നി​ല​ത്തു​വീ​ണു പൊ​ട്ടി ആ​റു പേ​ര്‍​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ദേ​വ​സ്വം സ്വെ​ക​ട്ട​റി​യോ​ടു ജി​ല്ലാ ക​ള​ക്ട​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍​നി​ന്ന് […]

വാദ്യമേള വര്‍ണ വിസ്മയങ്ങളുമായി തൃശൂര്‍ പൂരം ഇന്ന്‍

തൃശൂര്‍: ഇന്ന് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. വാദ്യമേള വര്‍ണ വിസ്മയങ്ങളുടെ സമന്വയമായ പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് പുരുഷാരം ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. ഇതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. 11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം. തുടര്‍ന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു […]

തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുക. ഇന്നലെ സാമ്പിള്‍ വെടിക്കെട്ട്‌ നടന്നു. തൃശൂരിന്‍റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂടാണ്. പൂരം വരവ് ശംഖ് വിളിച്ച് വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മ തെക്കേഗോപുര നടതുറക്കാന്‍ ഇന്നെത്തും. 11.30ഓടെ തെക്കേ ഗോപുരനട തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തിന് തുടക്കമാകും. ചെറുപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തിലക്കാവമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. നാളെ രാവിലെ കണിമംഗലം […]

തൃശൂര്‍ പൂരത്തിന് പ്രൊമോ വീഡിയോയുമായി കേരള പൊലീസ്

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ ഇവിടെയെത്തുന്ന ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് കേരള പോലീസ്. തൃശൂര്‍ പൂരത്തിന് മുന്നോടിയായി പ്രമോഷണല്‍ വീഡിയോയും പൊലീസ് ഒരുക്കിയിട്ടുണ്ട്.

നാടും നഗരവും ഉണര്‍ന്നു; തൃ​ശൂ​ര്‍ പൂ​ര​ത്തി​നു കൊടി​യേ​റി

തൃ​ശൂ​ര്‍: എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത വ​ര്‍​ണ​ക്കാ​ഴ്ച​ക​ളും എ​ത്ര കേ​ട്ടാ​ലും കൊ​തി​തീ​രാ​ത്ത നാ​ദ​വി​സ്മ​യ​ങ്ങ​ളും കൈ​കോ​ര്‍​ക്കു​ന്ന വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ര്‍ പൂ​ര​ത്തി​നു കൊടി​യേ​റി. പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ ടി-പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട് ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​രം കൊ​ടി​യേ​റി. തി​രു​വ​മ്പാടി ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11നും 11.30​നു​മി​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ള്‍. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ 11.45നും 12.15​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്. ഘ​ട​ക​ ക്ഷേ​ത്ര​ങ്ങ​ളാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​ക്ഷേ​ത്രം, അ​യ്യ​ന്തോ​ള്‍ ശ്രീ​കാ​ര്‍​ത്യാ​യ​നി ക്ഷേ​ത്രം, ചെ​മ്പുക്കാ​വ് ശ്രീ ​കാ​ര്‍​ത്യാ​യ​നി ക്ഷേ​ത്രം, ലാ​ലൂ​ര്‍ ശ്രീ ​കാ​ര്‍​ത്യാ​യ​നിദേ​വി ക്ഷേ​ത്രം, നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തിക്ഷേ​ത്രം, […]

തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. പൂരത്തിന്‍റെ തനിമയും പാരമ്പര്യവും കൈവിടാതെ തൃശൂര്‍ പൂരം ആഘോഷമാക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. പഴുതടച്ച സുരക്ഷയോടെ നിയമങ്ങള്‍ പാലിച്ച്‌ നടത്തുന്ന പൂരം പ്ലാസ്റ്റിക്, മാലിന്യ രഹിതമായി നടത്താനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പെസോ ചീഫ് കണ്‍സ് കണ്‍ട്രോളര്‍ അടക്കമുള്ള പ്രമുഖര്‍ എന്നിവരെ ഇത്തവണത്തെ പൂരത്തിന് സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. വിദേശികളടക്കമുള്ളവര്‍ക്ക് പൂരമാസ്വദിക്കാനായി വിപുലമായ രീതിയിലുള്ള വിഐപി പവലിയന്‍ നിര്‍മിക്കുമെന്നും […]