തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം ഗ്രീന്‍ പ്രോട്ടോക്കോള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. പൂരത്തിന്‍റെ തനിമയും പാരമ്പര്യവും കൈവിടാതെ തൃശൂര്‍ പൂരം ആഘോഷമാക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും.

പഴുതടച്ച സുരക്ഷയോടെ നിയമങ്ങള്‍ പാലിച്ച്‌ നടത്തുന്ന പൂരം പ്ലാസ്റ്റിക്, മാലിന്യ രഹിതമായി നടത്താനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പെസോ ചീഫ് കണ്‍സ് കണ്‍ട്രോളര്‍ അടക്കമുള്ള പ്രമുഖര്‍ എന്നിവരെ ഇത്തവണത്തെ പൂരത്തിന് സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്. വിദേശികളടക്കമുള്ളവര്‍ക്ക് പൂരമാസ്വദിക്കാനായി വിപുലമായ രീതിയിലുള്ള വിഐപി പവലിയന്‍ നിര്‍മിക്കുമെന്നും മന്ത്രി വിഎസ്. സുനില്‍കുമാര്‍ പറഞ്ഞു.

പൂരവും വെടിക്കെട്ടും കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ഭംഗിയായി നടത്തും. വെടിക്കോപ്പുകളില്‍ പൊട്ടാസ്യം ക്ലോറൈഡിന്‍രെ അംശമില്ലെന്ന് പൂര കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പ് വരുത്തണം. ഹെലിക്യാം, ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന വിസിലുകള്‍, ബലൂണുകള്‍, ലൈറ്റുകള്‍, പീപ്പികള്‍, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ എന്നിവ പൂരാഘോഷ പരിസരത്ത് അനുവദിക്കില്ല. സിസി ക്യാമറ കവറേജ് വര്‍ധിപ്പിക്കും. ആനകളുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമായിരിക്കും പരിശോധിക്കുക. ആനകള്‍, പാപ്പാന്‍മാര്‍, സഹായികള്‍ എന്നിവരുടെ വിശദാംശങ്ങള്‍ സംഘാടകര്‍ മുന്‍കൂട്ടി സംഘാടക സമിതിയ്ക്ക് നല്‍കണം.

കുടിവെള്ള വിതരണം. ഐസ് വിതരണം, ഭക്ഷണ പദാര്‍ഥങ്ങങ്ങളുടെ വില്‍പ്പന എന്നിവയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം, പൂരത്തിന് മുന്നോടിയായി നഗരത്തില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനും കാനകള്‍ സ്ലാബിട്ട് മൂടാനും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍, മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാനും കോര്‍പറേഷന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*