തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. ജില്ലാ കലക്ടര്‍ എ കൗശികനാണ് അനുമതി നല്‍കിയത്. പതിവ് പോലെ വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കി. അതേസമയം പാറമേക്കാവിന്‍റെ അമിട്ടുകള്‍ ഒരു തവണ കൂടി പരിശോധിക്കും.

പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുട അനുമതി ലഭിച്ചതോടെ കാത്തിരിപ്പിന് വിരാമമായി.

prp

Related posts

Leave a Reply

*