മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘അങ്കിളി’ന്‍റെ രാണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ്‌ലൈനോടെ വരുന്ന ചിത്രത്തില്‍ സിഐഎ ഫെയിം കാര്‍ത്തിക മുരളീധരന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഴഗപ്പന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ അങ്കിള്‍ എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്.