മധുര രാജയെ ട്രോളി സോഷ്യല്‍ മീഡിയ; പെട്രോള്‍ വില വര്‍ധന കാരണമാണ് രാജ സൈക്കിളില്‍ വന്നതെന്ന് ട്രോളന്‍മാര്‍

മധുരരാജ സൈക്കിള്‍ റിക്ഷ പോസ്റ്റര്‍ ഏറ്റെടുത്ത് ട്രോളന്മാര്‍ . പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ വരവ് ബെന്‍സില്‍ കൂട്ടമായി ആയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ മധുര രാജയെ സൈക്കിളില്‍ വരുത്തി എന്നാണ് ട്രോളുകള്‍. എന്തായാലും ചിത്രത്തിന് നല്ല പ്രചരണം ആരാധകരിലൂടെയും ട്രോളന്മാരിലൂടെയും ലഭിക്കുന്നുണ്ട്.

2010 ല്‍ ആഡംബര കാറില്‍ ‘മാസ്’ എന്‍ട്രി നടത്തിയ നായകന് 2019 ല്‍ സൈക്കിള്‍ റിക്ഷകളുടെ റാലിയുമായി അവതരിക്കേണ്ട സാഹചര്യം എന്താണെന്ന് ചിത്രം കണ്ടുതന്നെ അറിയേണ്ടി വരും.

പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

prp

Related posts

Leave a Reply

*