ആലുവയില്‍ വന്‍ കവര്‍ച്ച; വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70000 രൂപയും കവര്‍ന്നു

കൊച്ചി: ആലവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യുസിന്‍റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്.

ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന് പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടിനകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെത്തി പൊട്ടിച്ച മദ്യ കുപ്പി കഴുത്തില്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവനും എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

ഡോക്ടറുടെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരി വാങ്ങി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

prp

Related posts

Leave a Reply

*