ആലുവാ പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം

ആലുവ: പെരിയാറിന്‍റെ കൈവഴിയില്‍ യുവതിയുടെ മൃതദേഹംകല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍. ആലുവ യു സി കോളേജിന് സമീപത്തെ വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്നുള്ള കുളിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. പുതപ്പിനുള്ളില്‍ പൊതിഞ്ഞ്
പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ വരിഞ്ഞ്കെട്ടിയ ശേഷം 40 കിലോയോളം ഭാരം വരുന്ന കരിങ്കല്ലില്‍ കെട്ടി താ‍ഴ്ത്തിയ നിലയിലാണ് മൃതദേഹം.
ലെഗിന്‍സും ടി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷമോ അബോധവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു.

മൃതദേഹം കണ്ടെത്തിയത് രാത്രിയായതിനാല്‍ ഇന്ന് രാവിലെയോടെയാണ് പൊലീസ് ഇന്‍‌ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച യുവതിയെ ഇതേവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സമീപ പ്രദേശങ്ങളില്‍നിന്നും അടുത്തിടെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*