ആലുവയില്‍ വന്‍ കവര്‍ച്ച; വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70000 രൂപയും കവര്‍ന്നു

കൊച്ചി: ആലവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യുസിന്‍റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന് പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടിനകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെത്തി പൊട്ടിച്ച മദ്യ കുപ്പി കഴുത്തില്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവനും എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ കഴുത്തിലും […]

ആലുവ കൊലപാതകം; നിര്‍ണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്‌ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്‌ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി. പുതപ്പ് ഒരാഴ്‌ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോള്‍ […]

ആലുവാ പുഴയില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം

ആലുവ: പെരിയാറിന്‍റെ കൈവഴിയില്‍ യുവതിയുടെ മൃതദേഹംകല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍. ആലുവ യു സി കോളേജിന് സമീപത്തെ വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്നുള്ള കുളിക്കടവിലാണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. പുതപ്പിനുള്ളില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച്‌ വരിഞ്ഞ്കെട്ടിയ ശേഷം 40 കിലോയോളം ഭാരം വരുന്ന കരിങ്കല്ലില്‍ കെട്ടി താ‍ഴ്ത്തിയ നിലയിലാണ് മൃതദേഹം. ലെഗിന്‍സും ടി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷമോ അബോധവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു. […]

ആന്‍ലിയയുടെ ഓര്‍മകളില്‍ വിതുമ്പി സോഷ്യല്‍ മീഡിയ; വിവാഹ ദിനത്തില്‍ അച്ഛനോടൊപ്പം പാടിയ പാട്ട് വൈറല്‍- video

ആലുവ: ആന്‍ലിയ എന്ന പെണ്‍കുട്ടി അച്ഛനോടൊപ്പം കല്യാണനാളില്‍ പാടിയ പാട്ട് വേദനയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുന്നത്.അന്ന് കല്യാണ നാളില്‍ ”മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…” എന്ന ഗാനം പാടുന്ന ആന്‍ലിയയുടെ വീഡിയോ പിതാവ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയ, താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഡയറിയില്‍ വരച്ചുവച്ചതും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചര്‍ച്ചയാവുകയാണ്. Posted by Hygenous Parakkal […]

നഴ്‌സിന്‍റെ മൃതദേഹം ആലുവ പുഴയില്‍; ഭര്‍ത്താവ് കീഴടങ്ങി

ചാവക്കാട്: ആലുവ പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി ജസ്റ്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാല് മാസം മുമ്പാണ് ജീര്‍ണിച്ച നിലയില്‍ ആന്‍ലിയയുടെ മൃതദേഹം ആലുവ പുഴയില്‍ കണ്ടെത്തിയത്. ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് […]

ആലുവ കൂട്ടക്കൊല കേസ്; ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്‍റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്‍റണിക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും പിന്നീട് തള്ളി. ഇതിനിടെയാണ് വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ […]

പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു; എറണാകുളം ജില്ല ആശങ്കയില്‍

ആലുവ: ഇടുക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ തുറന്നതോടെ എറണാകുളം ജില്ലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് കരുതുന്നത്. ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും […]

സെല്‍ഫിയും ഗതാഗതക്കുരുക്കും; ആലുവ പാലത്തിന് കര്‍ട്ടനിട്ട് ട്രാഫിക് പോലീസ്

ആലുവ: പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പമുള്ള സെല്‍ഫിഭ്രമം അതിര് കടന്നപ്പോള്‍ പാലത്തിന് കര്‍ട്ടനിട്ട് ട്രാഫിക് പോലീസ് . നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അതിന്‍റെ ഗൗരവം മനസിലാക്കാതെ സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടിയാണ് ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിട്ടത്. കാഴ്ച കാണാന്‍ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി ഗതാഗത കുരുക്ക് സൃഷ്ടിക്കുകയും കുത്തിയൊഴുകുന്ന പുഴ ചേര്‍ത്ത് ഫോട്ടോയെടുക്കാനുമൊക്കെ ആളുകളുടെ തിരക്കായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പാലത്തിന്‍റെ തൂണുകളില്‍ തുണി ഉപയോഗിച്ച്‌ പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു.ദൃശ്യം കാണാന്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പുഴയിലേക്ക് പോകുന്നത് […]

മലയാളത്തിന്‍റെ ഗസല്‍ ചക്രവര്‍ത്തി ഉംബായി അന്തരിച്ചു

ആലുവ: ഗസല്‍ ഗായകന്‍ ഉംബായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആരോഗ്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. പി.എ ഇബ്രാഹിം എന്നാണ് യഥാര്‍ത്ഥ പേര്. 1988 ല്‍ ആദ്യ ഗസല്‍ പുറത്തിറങ്ങി. ഇരുപതോളം ഗസല്‍ ഗാനങ്ങള്‍ ഉംബായിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഗസല്‍ ഗാനങ്ങള്‍ക്ക് പുറമേ എം. ജയചന്ദ്രനൊപ്പം ചേര്‍ന്ന് നോവല്‍ എന്ന മലയാള സിനിമയ്ക്ക് […]

ആ​ലു​വ താലൂക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മം

ആലുവ: താലൂക്ക് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. മുളയന്‍കോട് അബ്ദുറഹിമാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണുണ്ടായത്. റേ​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കിട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്രതിഷേധം. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി അ​ബ്ദു റ​ഹ്മാ​ന് റേ​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല.