ആലുവ: താലൂക്ക് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. മുളയന്‍കോട് അബ്ദുറഹിമാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണുണ്ടായത്.
റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കഴിഞ്ഞ ഒന്നര വര്‍ഷമായി അബ്ദു റഹ്മാന് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

