മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. റാ​യ്ഗ​ഡ്-​സ​ത്താ​റ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലാ​ണ് സം​ഭ​വം. ഡാ​പോ​ളി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും മ​ഹാ​ബ​ലേ​ശ്വ​റി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 33 ജീ​വ​ന​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 500 അ​ടി താ​ഴ്ച്ച​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​യാ​ളാ​ണ് അ​പ​ക​ട​വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​തെ​ന്നും അധികൃതര്‍ പറഞ്ഞു.

വനയോര മേഖലയിലാണ് അപകടമുണ്ടായത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പോ​ലീ​സും സംയുക്തമായാണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യത്. ​കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

prp

Related posts

Leave a Reply

*