ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ക്ക് ദാരുണാന്ത്യം

മാണ്ഡ്യ: ഉത്തര കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് ദാരുണാന്ത്യം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 30 മുതല്‍ 35 വരെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്ന് 105 കിലോ മീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബസ് ഒരു വശം ചരിഞ്ഞ് കനാലിലേക്ക് മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാര്‍ക്കും രക്ഷപ്പെടാനായില്ലെന്ന് പൊലീസ് പറഞ്ഞു. ബസിന്‍റെ ഡോറുകള്‍ കനാലിന്‍റെ അടിത്തട്ടില്‍ കുടുങ്ങിയതും അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചു. അപകടം ഉണ്ടായി മിനിട്ടുകള്‍ക്കം ബസ് കനാലിലേങ്ങ് മുങ്ങിപ്പോയി.

അടുത്തുണ്ടായിരുന്ന ചില കര്‍ഷകരാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ക്ക് കുറച്ച്‌ പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. കനാലില്‍ നിന്നും കയറുകളും മറ്റും ഉപയോഗിച്ച്‌ ബസിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ബസിനുള്ളില്‍ നിന്നും പുറത്തെടുത്ത മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി മാണ്ഡ്യയുടെ ചുമതലയുള്ള മന്ത്രിയോട് എത്രയും പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*