ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു 12 പേര്‍ മരിച്ചു

കട്ടക്ക്: ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഒ‌ഡീഷയിലെ കട്ടക്കിലാണ് സംഭവം. ഇന്നലെ വെെകുന്നേരമായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മഹാനദി പാലത്തിലിടിച്ച്‌ പുഴയിലേക്ക് മറിഞ്ഞു.

അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരും, പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*