ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബസ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി 8 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബ​സ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി ഉണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​ യ​മു​ന എ​ക്സ്പ്ര​സ്‌​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.  ആ​ഗ്ര​യി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​രേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ട്ര​ക്കി​ല്‍ ഇടിച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അപകട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ക്ക് ദാരുണാന്ത്യം

മാണ്ഡ്യ: ഉത്തര കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് ദാരുണാന്ത്യം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 30 മുതല്‍ 35 വരെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്ന് 105 കിലോ മീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ഒരു വശം ചരിഞ്ഞ് കനാലിലേക്ക് മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാര്‍ക്കും രക്ഷപ്പെടാനായില്ലെന്ന് പൊലീസ് പറഞ്ഞു. ബസിന്‍റെ ഡോറുകള്‍ കനാലിന്‍റെ […]

ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു 12 പേര്‍ മരിച്ചു

കട്ടക്ക്: ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഒ‌ഡീഷയിലെ കട്ടക്കിലാണ് സംഭവം. ഇന്നലെ വെെകുന്നേരമായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മഹാനദി പാലത്തിലിടിച്ച്‌ പുഴയിലേക്ക് മറിഞ്ഞു. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരും, പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം […]

മൂവാറ്റുപുഴയില്‍ കെഎസ്‌ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച്‌ കത്തി ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസില്‍ […]

തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 30 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ബസില്‍ 70 പേര്‍ ഉണ്ടായിരുന്നതായണ് റിപ്പോര്‍ട്ട്. ജഗിറ്റല്‍ ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.  അപകടത്തില്‍ ബസിന്‍റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് […]

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 മരണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 32 പേ​ര്‍ മ​രി​ച്ചു. റാ​യ്ഗ​ഡ്-​സ​ത്താ​റ ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലാ​ണ് സം​ഭ​വം. ഡാ​പോ​ളി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും മ​ഹാ​ബ​ലേ​ശ്വ​റി​ലേ​ക്ക് അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 33 ജീ​വ​ന​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 500 അ​ടി താ​ഴ്ച്ച​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും ഇ​യാ​ളാ​ണ് അ​പ​ക​ട​വി​വ​രം പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​തെ​ന്നും അധികൃതര്‍ പറഞ്ഞു. വനയോര മേഖലയിലാണ് അപകടമുണ്ടായത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും പോ​ലീ​സും […]

കെ.എസ്.ആര്‍.ടി.സി ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട് വയോധിക മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട വയോധിക മരിച്ചു. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകള്‍ പുറത്തേക്ക് പോകുന്ന വഴിയില്‍ വളവിലെത്തിയപ്പോള്‍ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ലോര്‍ ബസ്സിന്‍റെ അടിയില്‍ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്‍റെ ചക്രം കയറി ഇറങ്ങി. ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

ഓടിക്കയറിയ ഓട്ടോ കെഎസ്ആര്‍ടിസിയെ മലര്‍ത്തി: വൈറലായി വീഡിയോ

കോട്ടയം: ട്രാഫിക് ഇല്ലാത്ത ഇടങ്ങളിലും ട്രാഫിക് ഉണ്ടാക്കാന്‍ വിരുതനാണ് ഓട്ടോ. പതുക്കെയെ പോകൂ, എന്നാല്‍ മറ്റുള്ള വാഹനങ്ങളെ കടത്തിവിടുകയുമില്ല. വാഹനം ഓടിക്കുന്നതാകട്ടെ തോന്നിയപോലെയും. ഓട്ടോ എപ്പോള്‍ നിര്‍ത്തും വളയ്ക്കും എന്നു ഒരുപിടിയും ഉണ്ടാകില്ല. കഴിഞ്ഞദിവസം ഓട്ടോക്കാര തോന്നിവാസത്തില്‍ ആനവണ്ടിക്ക് സംഭവിച്ചത് നോക്കാം. കോട്ടയത്തുവെച്ചാണ് കെഎസ്ആര്‍ടിസിക്ക് അപകടമുണ്ടാകുന്നത്. പ്രധാനറോഡിലേക്ക് ശ്രദ്ധിക്കാതെ ഓടിക്കയറിയ ഓട്ടോ കുത്തിമലര്‍ത്തിയത് ആനവണ്ടിയേയാണ്. ഇന്ന് 3 മണിക്ക് നെടുംകുഴി ഭാഗത്തു ഉണ്ടായ അപകടം . Posted by Janamaithry Pampady on Tuesday, July 24, […]

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ്‌ 26 പേര്‍ക്ക് പരിക്ക്

കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസ് ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാന്പാടിക്ക് സമീപം നെടുങ്കുഴിയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്കാണ് പരിക്കേറ്റത്. 2പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.  

ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് മരണം

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്രി​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​ത്ത് പേ​ര്‍ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഋ​ഷി​കേ​ശ്-​ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ സു​ല്‍​യ​ധാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് 250 മീ​റ്റ​ര്‍ താ​ഴ്ച്ച​യി​ലേ​ക്ക് മാറിയുകയായിരുന്നു . അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.ഇവരെ സ​മീ​പ​ത്തെ ആശുപത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ല​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.