തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 30 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്.

15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

ബസില്‍ 70 പേര്‍ ഉണ്ടായിരുന്നതായണ് റിപ്പോര്‍ട്ട്. ജഗിറ്റല്‍ ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.  അപകടത്തില്‍ ബസിന്‍റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രണ്ട് വട്ടം കറങ്ങിയാണ് ബസ് താഴ്ചയിലേക്ക് പതിച്ചത്.

prp

Related posts

Leave a Reply

*