നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ തീര്‍ത്ഥാടകന്‍ മരിച്ചു

കണ്ണൂര്‍: ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമുള്ള മരത്തില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. ശ്രീലക്ഷ്മി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ബസിലെ യാത്രക്കാരനും കര്‍ണൂര്‍ സ്വദേശിയുമായ സീനു (45) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. 45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച്‌ വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഗുരുതര […]

ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് 4 മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ നാലു മരണം. ആലപ്പുഴ സ്വദേശികളായ ബാബു ഇബ്രാഹീം, സജീവ്, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന മിനി ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ചവര്‍ ഖലാസ് തൊഴില്‍ ചെയ്യുന്നവരാണ്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു. മൂന്ന് മൃതദേങ്ങള്‍ സ്വകാര്യ ആശുപത്രിയിലാണ്. ഒന്ന് താലൂക്ക് ആശുപത്രിയിലും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ […]

പാലക്കാട് ബസ് അപകടം: 8 യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സ്വകര്യ ബസ് അപകടത്തില്‍ എട്ട് യാത്രക്കാര്‍ക്ക് പരിക്ക്. മുണ്ടൂരിന് സമീപം വടക്കുംപുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് യാത്രക്കാര്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.  

പിതാവിനൊപ്പം നടന്നു പോകവെ മൂന്നര വയസുകാരന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

മലപ്പുറം: പിതാവിനോടൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക് മുടിവെട്ടിക്കാന്‍ നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ മലപ്പുറം ചമ്മാട് സ്വകാര്യ ബസിടിച്ച്‌ മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ – സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍  ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ് സ്‌കൂളിന്‌ സമീപത്തായിരുന്നു നാടിനെ കണ്ണീരിലാഴത്തിയ മഹാദുരന്തം നടന്നത്.  പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് ബസിടിച്ചത്. പരിക്കേറ്റ […]

തൃശൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

തൃശൂര്‍: കൊരട്ടിയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്ക്. ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. റോഡിന് കുറുകെവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വെട്ടിച്ചതിനെ തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. 18 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച്‌ 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു.  ഡിവൈന്‍ പബ്ലിക് സ്കൂളിലെ കുട്ടികളാണ് മരിച്ചത്. എട്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗോരഖ്പൂരില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്. ബസിന്‍റെ ഡ്രൈവറും സംഭവസ്ഥലത്ത് മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍ പൊലീസ് കമ്മീഷണറോട് അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 മരണം

ടൊറാന്റോ: കായികലോകത്തെ കണ്ണീരിലാഴ്ത്തി കാനഡയില്‍ വന്‍ അപകടം. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ 14 താരങ്ങള്‍ മരിച്ചു. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് ടിസ്‌ഡേലിന് സമീപം അപകടത്തില്‍പ്പെട്ടത്. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16 നും 21 നും ഇടയില്‍ പ്രായമുള്ള താരങ്ങളെ തേടിയാണ് ദാരുണാന്ത്യം എത്തിയത്. അപകടത്തില്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് ഓടിച്ച ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് […]

ബസ് കയറി അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം; ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പെട്രോള്‍ പമ്പിന് പിറകിലെ ഒഴിഞ്ഞ പ്രദേശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്‍റെ ഡ്രൈവര്‍ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്‍റോ , ക്ലീനര്‍ പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ചത്തീസ്ഗഡ് മാന്‍പൂര്‍ സ്വദേശികളായ ബെല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണ് മരിച്ചത്. […]

പെറുവില്‍ ബസ്സപകടം; 44 പേര്‍ മരിച്ചു

പെറു : പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേ‍യിലുണ്ടായ ബസപകടത്തില്‍ 44 പേര്‍ മരിച്ചു. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇത് കുന്നുകള്‍ നിറഞ്ഞ ഒരു പ്രദേശമാണ്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.    അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുെമന്നും പ്രസിഡന്‍റ് പറഞ്ഞു. കഴിഞ്ഞ മാസം പാന്‍ അമേരിക്കന്‍ ഹൈവേയിലുണ്ടായ […]