ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് 4 മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ നാലു മരണം. ആലപ്പുഴ സ്വദേശികളായ ബാബു ഇബ്രാഹീം, സജീവ്, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്.

രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന മിനി ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ചവര്‍ ഖലാസ് തൊഴില്‍ ചെയ്യുന്നവരാണ്.

മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു. മൂന്ന് മൃതദേങ്ങള്‍ സ്വകാര്യ ആശുപത്രിയിലാണ്. ഒന്ന് താലൂക്ക് ആശുപത്രിയിലും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  കെഎസ്‌ആര്‍ടിസി ബസിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

prp

Related posts

Leave a Reply

*