മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനി ഉടമസ്ഥന്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചെങ്ങന്നൂര്‍: മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെയാണ് ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗള്‍ഫില്‍ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്‍റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്‍റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്‍റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. […]

‘അവനെ പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്ന് തോന്നി’, ഭീതിജനകമായ നിമിഷങ്ങളോര്‍ത്ത് രശ്മി

ചെങ്ങന്നൂര്‍ : പ്രളയക്കെടുതിയില്‍ വീടിന്‍റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോള്‍ പലരും അത് ജീവിതത്തിന്‍റെ അവസാനമാണെന്ന് കരുതി. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജീവന്‍ തിരികെക്കിട്ടിയവര്‍ക്ക് ഇത് രണ്ടാം ജന്മമാണ്. തങ്ങള്‍ രക്ഷപെട്ടുവെന്ന് പോലും ആര്‍ക്കും വിശ്വസിക്കനാകുന്നില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ച്‌ പലരും അനുഭവം തുറന്ന് പറഞ്ഞു. അവര്‍ക്കൊപ്പം ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി. മഴയെ തുടര്‍ന്ന് പാണ്ടനാട്ടെ വീട്ടില്‍ ഇരുനിലകളിലും വെള്ളം കയറിയപ്പോഴും […]

ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് 4 മരണം

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച്‌ നാലു മരണം. ആലപ്പുഴ സ്വദേശികളായ ബാബു ഇബ്രാഹീം, സജീവ്, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന മിനി ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ചവര്‍ ഖലാസ് തൊഴില്‍ ചെയ്യുന്നവരാണ്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു. മൂന്ന് മൃതദേങ്ങള്‍ സ്വകാര്യ ആശുപത്രിയിലാണ്. ഒന്ന് താലൂക്ക് ആശുപത്രിയിലും. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ […]

ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ പരിഹസിച്ച്‌ എം എം മണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മന്ത്രി എം എം മണി രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്. ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു.

എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി. നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്നാണ് കോടിയേരി പ്രതികരിച്ചത്. യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വര്‍ഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും […]

ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വിജയം: പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള അ​തി​ഗം​ഭീ​ര പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ശ​ക്ത​മാ​യ അ​സ​ത്യ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും സ​ത്യം വേ​ര്‍​തി​രി​ച്ചു കാ​ണാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ന്മ​യു​ടെ​യും ക്ഷേ​മ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടേ​യും പ​ക്ഷ​ത്തി​നൊ​പ്പം നില്‍​ക്കാ​നു​ള്ള പു​തി​യൊ​രു രാ​ഷ്ട്രീ​യ സം​സ്കാ​രം രൂ​പ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​പ് ത​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ല്ലാ​തി​രു​ന്ന ഇ​ത്ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നു വോ​ട്ടു ചെ​യ്ത വി​ഭാ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാൻ 20956 വോട്ടുകള്‍ക്ക് ജയിച്ചു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15807 ആണ് എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.  ഇപ്പോഴത്തെ നിലവച്ചു നോക്കുമ്പോൾ ആ […]

യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി-മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറയുന്നു. മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് തടയാന്‍ യുഡിഎഫിന് സാധിച്ചില്ല. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും യുഡിഎഫ് പിന്നില്‍പോയി. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് […]

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡ് എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്.  5167  വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാൻ. മാന്നാര്‍ പാണ്ടനാട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മാന്നാർ പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1379 വോട്ടിനാണ് സജി ചെറിയാൻ ലീഡ് ചെയ്തിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 3643 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് […]