എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി. നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍, സര്‍ക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്നാണ് കോടിയേരി പ്രതികരിച്ചത്. യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വര്‍ഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ പോലും യുഡിഎഫിന് തിരിച്ചടിയായി. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നു എന്നു തെളിയിക്കുന്നതാണ് സജി ചെറിയാന്റെ വിജയനെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*