ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വിജയം: പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍​ക്കു​ള്ള അ​തി​ഗം​ഭീ​ര പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തി​ശ​ക്ത​മാ​യ അ​സ​ത്യ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും സ​ത്യം വേ​ര്‍​തി​രി​ച്ചു കാ​ണാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ന്മ​യു​ടെ​യും ക്ഷേ​മ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടേ​യും പ​ക്ഷ​ത്തി​നൊ​പ്പം നില്‍​ക്കാ​നു​ള്ള പു​തി​യൊ​രു രാ​ഷ്ട്രീ​യ സം​സ്കാ​രം രൂ​പ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്‍​പ് ത​ങ്ങ​ള്‍​ക്കൊ​പ്പം ഇ​ല്ലാ​തി​രു​ന്ന ഇ​ത്ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നു വോ​ട്ടു ചെ​യ്ത വി​ഭാ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

prp

Related posts

Leave a Reply

*