യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി-മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറയുന്നു.

മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് തടയാന്‍ യുഡിഎഫിന് സാധിച്ചില്ല. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും യുഡിഎഫ് പിന്നില്‍പോയി. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് ബിജെപി- എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

prp

Related posts

Leave a Reply

*