ഹരിയാന: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഹരിയാനയിലെ ഒരു സ്‌കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും തോറ്റുതൊപ്പിയിട്ടു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂള്‍ പൂട്ടി. നാടിന് നാണക്കേട് ഉണ്ടായെന്ന് പറഞ്ഞാണ് സ്‌കൂള്‍ പൂട്ടിയത്. മുന്‍പ് നിരവധി അവാര്‍ഡുകള്‍ നേടിയ സ്‌കൂള്‍ ആയിരുന്നു ഇതെന്ന് സര്‍പഞ്ച് ജിതേന്ദര്‍ തന്‍വാര്‍ പറഞ്ഞു.
ഹരിയാനയിലെ പല്‍വാലിലുള്ള ഡീഗോട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരീക്ഷ എഴുതിയ 51 പേരും തോറ്റത്. സംഭവത്തില്‍ സര്‍ക്കര്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരം മോശമാണെന്ന് പല തവണ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ നാട്ടുകാര്‍ പൂട്ടിയിരിക്കുകയാണെന്നും പ്രിന്‍സിപ്പലിനെ മാറ്റിയാല്‍ മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂവെന്നാണ് നിലപാടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുമന്‍ നൈന്‍ പറയുന്നു. അതുപ്രകാരം പ്രിന്‍സിപ്പലിനെ താത്ക്കാലികമായി മാറ്റിയിട്ടുണ്ട്. സ്ഥിരമായി മാറ്റാന്‍ തനിക്ക് അധികാരമില്ല. എന്തുകൊണ്ടാണ് ഇവിടെ ആരും ജയിക്കാത്തതെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരിയാണെന്നും അവര്‍ പറഞ്ഞു.
പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഇല്ലെന്നും പഠിപ്പിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും അതാണ് ഫലം മോശമാകാന്‍ കാരണമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഹരിയാനയില്‍ 51.15 % ആയിരുന്നു വിജയം. പല്‍വാല്‍ ജില്ലയില്‍ 19,491 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 7,670 പേര്‍ (39.35%) മാത്രമാണ് വിജയിച്ചത്.

