മൂ​ട​ല്‍ മ​ഞ്ഞ്; ഹ​രി​യാ​ന​യില്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 7 മരണം

അം​ബാ​ല: ഹ​രി​യാ​ന‍​യി​ലെ അം​ബാ​ല-​ച​ണ്ഡീ​ഗ​ഡ് ദേ​ശീ​യ പാ​ത​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂട്ടിയി​ച്ച്‌ ഏ​ഴ് മ​ര​ണം. നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്. മൂടല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ശനിയാഴ്ച രാവിലെ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പറഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന​യി​ലെ റേ​വാ​രി-റോ​ഹ്ത്ത​ഗ് ഹൈ​വേ​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹൈ​വേ​യി​ല്‍ ഏ​ക​ദേ​ശം അമ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

prp

Related posts

Leave a Reply

*