ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ്; അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കടുത്ത മൂടല്‍മഞ്ഞില്‍ താളം തെറ്റി ഡല്‍ഹിയിലെ വിമാന സര്‍വീസുകള്‍. ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ ഗതിമാറ്റി വിട്ടതായി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയും മൂടല്‍മഞ്ഞുമൂലം നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട ഒമ്പതു ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. കുറഞ്ഞതു […]

മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലാകെ കടുത്ത മൂടൽ മഞ്ഞ്. ഡല്‍ഹിയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ശൈത്യകാലത്തിന്‍റെ അവസാന സമയങ്ങളിൽ ഉത്തരേന്ത്യയിലാകെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപെട്ടു. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22ഡിഗ്രി സെൽഷ്യസും ആയിരുന്നു. കനത്ത മൂടൽ മഞിനെ തുടർന്ന് ട്രയിനുകൾ വൈകിയോടുന്നുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 5.30 മുതല്‍ 7.30 വരെയുള്ള വിമാന സർവീസുകളും തടസപ്പെട്ടു. റോഡ് […]

മൂ​ട​ല്‍ മ​ഞ്ഞ്; ഹ​രി​യാ​ന​യില്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 7 മരണം

അം​ബാ​ല: ഹ​രി​യാ​ന‍​യി​ലെ അം​ബാ​ല-​ച​ണ്ഡീ​ഗ​ഡ് ദേ​ശീ​യ പാ​ത​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂട്ടിയി​ച്ച്‌ ഏ​ഴ് മ​ര​ണം. നാ​ലുപേ​ര്‍​ക്ക് പ​രി​ക്ക്. മൂടല്‍ മ​ഞ്ഞി​നെ തു​ട​ര്‍​ന്നു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ശനിയാഴ്ച രാവിലെ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​യാ​ന​യി​ലെ റേ​വാ​രി-റോ​ഹ്ത്ത​ഗ് ഹൈ​വേ​യി​ല്‍ മൂ​ട​ല്‍ മ​ഞ്ഞ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഹൈ​വേ​യി​ല്‍ ഏ​ക​ദേ​ശം അമ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ മുതല്‍ ന്യൂഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞ്. ഇതോടെ അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് ഉയര്‍ന്നു. അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി. പുറത്തേക്കു പോകുന്ന സമയങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം […]

നവംബര്‍ 1 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ നിയന്ത്രണം

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്കൊരുങ്ങി കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡല്‍ഹിയില്‍ ഈ നിയന്ത്രണം നവംബര്‍ ഒന്ന് നാളെ നടപ്പാക്കുമെന്ന്  ഇ.പി.സി.എ അറിയിച്ചു. പൊതുഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ഇ.പി.എസി.എ. ചെയര്‍മാന്‍ ഭുരേ ലാല്‍ അറിയിച്ചു. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കണം. ഇല്ലെങ്കില്‍ അടിയന്തരഘട്ടത്തില്‍ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രേഡഡ് കര്‍മപദ്ധതി പ്രകാരമാണു വാഹനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ പൂര്‍ണമായി […]

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ അപായ നിലയും കടന്ന് അന്തരീക്ഷ മലിനീകരണം. പലയിടങ്ങളിലും അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാനും മാസ്‌ക് ധരിക്കാനും അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫര്‍ മുന്നറിയിപ്പ് നല്‍കി. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്. അതേസമയം ദസറ ആഘോങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ […]

48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത;20 സംസ്ഥാനങ്ങള്‍ക്ക്​ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതിന്റെ തുടച്ചയായി ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം […]

പുകമഞ്ഞ്‌; ഡല്‍ഹിയില്‍ ഇന്നും 19 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് 19 ട്രെയിനുകളാണ് റദ്ദാക്കിയത്.  26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.  ഡല്‍ഹിയില്‍ ഇന്ന് രാവിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു കൂടിയ താപനില ഇരുപത്തിമൂന്നും.  

മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 30ട്രെയിനുകളാണ് വൈകിയോടുന്നത്. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.

ചെന്നൈയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുന്നു

ചെന്നൈ: ചെന്നൈയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ പുറപ്പടേണ്ട ഒരു വിമാനവും ലാന്‍ഡ് ചെയ്തിരുന്നില്ല. രാവിലെ എട്ടരയോടെയാണ് വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിച്ചത്. നിലവില്‍ നാല്‍പതോളം വിമാനങ്ങളാണ് ലാന്‍ഡിങ് അനുമതി കാത്തിരിക്കുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രണ്ടുവിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.