ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാവിലെ മുതല്‍ ന്യൂഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞ്. ഇതോടെ അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിര്‍ മാര്‍ഗ്, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് ഉയര്‍ന്നു.

അന്തരീക്ഷം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി. പുറത്തേക്കു പോകുന്ന സമയങ്ങളില്‍ മാസ്‌കുകള്‍ ധരിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു. എക്യുഐ തോതില്‍ 0 മുതല്‍ 50 വരെ നല്ലത്, 51100 തൃപ്തികരം, 101200 തീക്ഷ്ണത കുറഞ്ഞത്, 201300 മോശം, 301400 വളരെ മോശം, 401500 അസഹനീയം എന്നിങ്ങനെയാണു കണക്ക്.

prp

Related posts

Leave a Reply

*