യുവാവിന്‍റെ മൃതദേഹം ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍

കോട്ടയം: യുവാവിനെ ബൈക്കില്‍ കെട്ടി പാറക്കുളത്തില്‍ താഴ്‌ത്തിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്‍റെ(31) മൃതദേഹമാണ് ശനിയാഴ്ച രാവിലെയോടെ  വാഴൂര്‍ കറുകച്ചാലിലെ പാറക്കുളത്തില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

മുകേഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ്  ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പോലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് അറിയിച്ചു.

മൃതദേഹത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മറ്റ് കാര്യങ്ങള്‍ പറയാമെന്നാണ് പൊലീസ് നിലപാട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ മൃതദേഹം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

prp

Related posts

Leave a Reply

*