കോട്ടയത്ത് അക്രമികളെ ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്നത് പള്ളിയില്‍

കോട്ടയം: കോട്ടയത്ത് ആക്രമികളെ ഭയന്ന്‍ ആറ് കുടുംബങ്ങള്‍ കഴിയുന്നത് പത്താമുട്ടം കൂമ്പാടി സെന്‍റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍. പള്ളിയില്‍ കയറി കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അക്രമികളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുള്‍പ്പെടെ 43 പേരടങ്ങുന്ന കരോള്‍ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിച്ചു. നഗ്നത പ്രദര്‍ശിപ്പിച്ച് അപമാനിക്കുകയും ചെയ്തുവെന്നാണ് പള്ളി ഭാരവാഹികളുടെ ആരോപണം. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50 തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നാണ് പരാതി.

പരിസരത്തെ നാലു വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ക്കു പരിക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. പള്ളിക്കു നേരെയയും കല്ലേറുമുണ്ടായി. കൂട്ടമണിയടിച്ചതോടെയാണ് അന്‍പതോളം വരുന്ന അക്രമികള്‍ പിരിഞ്ഞുപോയത്.

സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഏഴ് പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പത്താമുട്ടത്ത് കയറരുതെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. പ്രാദേശിക പ്രശ്‌നമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അറിയിച്ചു.

prp

Related posts

Leave a Reply

*