കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വള്ളിക്കുന്ന് ചേലേമ്പ്ര പ്രദേശങ്ങളിലുമായാണ് എട്ടുപേര്‍ക്ക് നായയുടെ കടിയേറ്റത്. ചാലിപ്പറമ്പ് ചക്കുവളവില്‍ നമ്പന്‍ ബാവ, വൈദ്യരങ്ങാടി അനസ്, കൊടക്കാട് പുള്ളാട്ട് ഉത്സവത്തിനിടെ അരീക്കര സുനില്‍കുമാര്‍, ആലീരിത്തി തറയില്‍ ഷിനു, ഒരു കച്ചവടക്കാരന്‍, ഒലിപ്രം തിരുത്തിയില്‍ കിഴക്കിനി അരുണ്‍കുമാര്‍,പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ അക്രമണമണം നേരിടേണ്ടി വന്നത്. നായയുടെ കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .

പ്രിയനന്ദനനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെ വല്ലച്ചിറയില്‍, പ്രിയനന്ദനനെ വീടിനടുത്തുള്ള കടയില്‍വച്ചാണ് സരോവര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കുറച്ചുദിവസം മുമ്ബ് പ്രിയനന്ദനന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

കടമെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ സാധിച്ചില്ല; യുവതിയെ നടുറോഡില്‍ തല്ലിച്ചതച്ച്‌ വനിതാ സംഘടനാ പ്രവര്‍ത്തകര്‍

ബെംഗളൂരൂ: കര്‍ണാടകയിലെ തുംകൂറില്‍ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച്‌ വനിതാ സംഘടനാ പ്രവര്‍ത്തകര്‍. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്.യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നല്‍കാന്‍ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ച്‌ വലിച്ചിഴച്ചത്.സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.  

പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വച്ചുപൊറുപ്പിക്കില്ലെന്നും അദേഹം പറഞ്ഞു. രാവിലെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ചു. മര്‍ദ്ദിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവരാണ് ആക്രമിച്ചതെന്ന് പൊലീസ് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. […]

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ യുവതി കനക ദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം. ഭര്‍ത്താവിന്‍റെ അമ്മയാണ് മര്‍ദ്ദിച്ചത്.  പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.  കനകദുർഗയെ ആശുപത്രിയിയിലേക്ക് മാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി […]

എസ്ബിഐ ഓഫീസ് ആക്രമണം; 2 എന്‍ജിഒ യൂണിയന്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ രണ്ട് എന്‍ജിഒ യൂണിയൻ നേതാക്കളെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കസ്റ്റഡിയിലെടുത്തു.അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്. ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തില്‍ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് […]

അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്, 4 പേര്‍ക്ക് പരിക്ക്; പലയിടത്തും നിരോധനാജ്ഞ

അടൂര്‍: പലയിടത്തും വീണ്ടും സംഘര്‍ഷാവസ്ഥ. അടൂരില്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി അടൂരില്‍ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. 50 ഓളം വീടുകള്‍ ആക്രമിക്കപ്പെട്ടു. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. സിപിഐഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്‍റെ വീടിനുനേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ ബൈക്കുകളിലെത്തിയാണ് വീട് ആക്രമിച്ചത്. അതേസമയം, തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം. കാട്ടാക്കടയിലും നെടുമങ്ങാടും വലിയമലയിലും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. നെടുമങ്ങാടും വലിയമലയിലും ആക്രമിക്കപ്പെട്ടത് […]

കോട്ടയത്ത് അക്രമികളെ ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്നത് പള്ളിയില്‍

കോട്ടയം: കോട്ടയത്ത് ആക്രമികളെ ഭയന്ന്‍ ആറ് കുടുംബങ്ങള്‍ കഴിയുന്നത് പത്താമുട്ടം കൂമ്പാടി സെന്‍റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍. പള്ളിയില്‍ കയറി കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇവരുടെ പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അക്രമികളെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ 23നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടികളുള്‍പ്പെടെ 43 പേരടങ്ങുന്ന കരോള്‍ സംഘം മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ […]

‘നില്ല് നില്ല്’ ടിക് ടോക്ക് കാര്യമായി; മലപ്പുറത്ത് സംഘര്‍ഷം

മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് ‘നില്ല് നില്ല്’ ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിന്‍, മന്നാന്‍, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ […]

ശബരിമലയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

മലപ്പുറം: പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയാറാണെന്നറിയിച്ച യുവതികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ  അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണം നടന്ന വിവരം അപര്‍ണ തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ക്കാരി തന്നെയായ ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും […]