രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു-VIDEO

ഹൈദരാബാദ്: രണ്ടാം വിവാഹം ചോദ്യം ചെയ്തതിന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബോഡുപാല്‍ സ്വദേശിയും ടിആര്‍എസ് യുവനേതാവുമായ പി ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ പരസ്യമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ ഭാര്യ സംഗീതയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച അമ്മയ്ക്കും സഹോദരനുമൊപ്പമാണ് റെഡ്ഡിയുടെ രണ്ടാംവിവാഹം ചോദ്യം ചെയ്യാന്‍ സംഗീത എത്തിയത്. എന്നാല്‍ റെഡ്ഡിയും മാതാവും ചേര്‍ന്ന് യുവതിയെ അസഭ്യം പറയുകയും വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവാഹം ചോദ്യം ചെയ്ത […]

യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി

ന്യൂഡല്‍ഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്. ചില മതപണ്ഡിതന്മാര്‍ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതല്‍ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫത്വ പുറപ്പെടുവിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.

ധര്‍മശാലയില്‍ ചാനല്‍ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തു

കണ്ണൂര്‍: വാര്‍ത്തയെടുക്കാന്‍ ചെന്ന ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു നേരെ കൈയ്യേറ്റവും അസഭ്യ വര്‍ഷവും. ധര്‍മ്മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സീല്‍ ടി.വി. ന്യൂസ് റിപ്പോര്‍ട്ടര്‍ നീതു അശോകിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധര്‍മ്മശാലയിലെ പേരാല്‍ ഹോട്ടല്‍ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. നീതു നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു;ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച 12 പേര്‍ പിടിയില്‍

കൊച്ചി : ഹൈക്കോടതി ജംഗ്ഷനില്‍  ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു നേരെ ട്രാന്‍സ്ജെന്‍ഡര്‍ വേഷധാരികളുടെ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഭൂമിക,  വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി (സുധീഷ്), ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്) എന്നിവരെയാണു സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ആലുവ സ്വദേശിയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഏഴംഗ സംഘം കാറില്‍ ഇടിക്കുകയും ഗ്ലാസ് താഴ്ത്തിയപ്പോള്‍ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു. പോക്കറ്റില്‍നിന്നു ബലം പ്രയോഗിച്ചു […]

യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും യുവ നേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.     കിലോരയിലെ തോട്ടത്തിലാണ്  ഗൗഹറിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. താഴ്വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നത് കൊണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.     ബി.ജെ.പി ദേശീയ അധ്യക്ഷന്‍ […]

മൊ​റോ​ക്കോ​യി​ലെ കഫേയില്‍ വെടിവെപ്പ് ഒരാള്‍ കൊല്ലപ്പെട്ടു

റ​ബാ​ത്: മൊ​റോ​ക്കോ​യി​ലെ മ​റ​ക്കേ​ഷ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ക​ഫേ​യി​ല്‍ ക​ട​ന്നു​ചെ​ന്ന ര​ണ്ടു അ​ക്ര​മി​ക​ള്‍ പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മ​ത്തി​ന്‍റെ പിന്നിലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.  

സഹജീവികളോടുള്ള ക്രൂരത ഇങ്ങനെയോ?ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു

വളര്‍ത്തുമൃഗങ്ങള്‍ക്ക് പലവിധത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുന്നത് സ്വാഭാവിക കാഴ്ചയാണ്. ഇതിന്‍റെ പേരില്‍ അവയെ ക്രൂരമായി ശിക്ഷിക്കുന്നതും കുറവല്ല. എന്നാല്‍ എഴുതാന്‍ അറിയാത്തതിന് വളര്‍ത്തു മൃഗങ്ങളെ ശിക്ഷിച്ചാലോ… അത്തരത്തില്‍  ഇംഗ്ലീഷ് അക്ഷരം പഠിക്കാത്തതിന് നായയെ യുവാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ  പുതിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള അനാവശ്യ ശ്രമമാണ് യുവാവ് നടത്തുന്നത്.  ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും ഒന്നും മനസ്സിലാകാതെ നായ അതെല്ലാം സഹിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. യുവാവിന്‍റെ […]

എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കു നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം

കോട്ടയം: കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്‍റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ  അമ്മഞ്ചേരിയിലാണ് സംഭവം. സര്‍വകലാശാലാ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങള്‍ കാണിച്ചു. ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും തങ്ങളെ ശാരീരികമായി ആക്രമിച്ച്‌ നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. […]