യുവമോര്‍ച്ചാ നേതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ യുവമോര്‍ച്ച നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റും യുവ നേതാവുമായ ഗൗഹര്‍ അഹമ്മദ് ഭട്ടിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
    കിലോരയിലെ തോട്ടത്തിലാണ്  ഗൗഹറിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. താഴ്വരയിലെ യുവാക്കള്‍ ഭീകരവാദത്തിനെതിരെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കുന്നത് കൊണ്ടാണ് ഭീകരര്‍ ഈ കൊടും ക്രൂരകൃത്യം നടത്തിയതെന്ന് യുവമോര്‍ച്ച നേതാവ് ഡോ. സുരേഷ് അജയ് മഗോത്ര പ്രസ്താവനയില്‍ പറഞ്ഞു.
    ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ  മരണത്തില്‍ അനുശോചിച്ചു.
prp

Related posts

Leave a Reply

*