പ്രിയനന്ദനനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ഇന്ന് രാവിലെ വല്ലച്ചിറയില്‍, പ്രിയനന്ദനനെ വീടിനടുത്തുള്ള കടയില്‍വച്ചാണ് സരോവര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കുറച്ചുദിവസം മുമ്ബ് പ്രിയനന്ദനന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*