മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും, അദ്ദേഹത്തോട് വെറുപ്പില്ല: രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും.  പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.” രാഹുല്‍ പറഞ്ഞു. ഒഡീഷയില്‍ നടന്ന ‘ഭുവനേശ്വര്‍ ഡയലോഗ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്” രാഹുല്‍ പറഞ്ഞു. നേരത്തേ ലോക്‌സഭയില്‍ വച്ച് മോദിയെ രാഹുല്‍ ആശ്ലേഷിച്ചത് ഏറെ ചര്‍ച്ചയായതാണ്.

”എന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അദ്ദേഹം വെറുക്കുന്നുവെന്ന് എനിക്കറിയാം. അതാണ് ആര്‍ പാര്‍ട്ടിയുടെ രീതിശാസ്ത്രം. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞങ്ങളുടെ പാര്‍ട്ടിയോ ഞാനോ ആരെയും വെറുക്കാറില്ല.” രാഹുല്‍ വ്യക്തമാക്കി. ബിജെപിയുടെ പരിഹാസവും ആര്‍എസ്എസ്സിന്‍റെ അധിക്ഷേപവുമായിരുന്നു തന്‍റെ ഏറ്റവും വലിയ സമ്മാനമെന്നും തിരിച്ചറിവെന്നും രാഹുല്‍ വ്യക്തമാക്കി.

ആര്‍എസ്എസ്സാണിപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് ആരോപിച്ച രാഹുല്‍ രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. ലോക്‌സഭയില്‍ മോദിയെ ആശ്ലേഷിച്ച ശേഷം തിരികെ നടന്ന് സീറ്റിലെത്തിയ ശേഷം രാഹുല്‍ തൊട്ടപ്പുറത്തുള്ള സീറ്റിലിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും വിവാദമായിരുന്നു

prp

Related posts

Leave a Reply

*