മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും, അദ്ദേഹത്തോട് വെറുപ്പില്ല: രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും.  പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.” രാഹുല്‍ പറഞ്ഞു. ഒഡീഷയില്‍ നടന്ന ‘ഭുവനേശ്വര്‍ ഡയലോഗ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്” രാഹുല്‍ പറഞ്ഞു. നേരത്തേ […]

സ്‌കൂളിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

ഭുവനേശ്വര്‍: സ്‌കൂളിലേക്ക് പോവുകയായിരുന്ന ഏഴ് വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഒഡീസയിലെ മേയുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം നടന്നത്. ഒറ്റയ്ക്കായിരുന്നു കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  

സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു

ഭുവനേശ്വവര്‍: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം നടന്നത്. കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.   കൂട്ടുക്കാര്‍ക്കൊപ്പം ഭീംകുണ്ടിലെത്തിയ രോഹന്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി വെള്ളച്ചാട്ടത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു . വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.