വിവാദ പോസ്റ്റ്: പ്രിയനന്ദനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ പ്രിയനന്ദനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ സ്വദേശിയാണ് പ്രിയനന്ദനനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു പ്രിയനന്ദനന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റ് മുക്കിയ സംവിധായകന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. പ്രിയനന്ദന്‍റെ നേര്‍ക്ക് പ്രതിഷേധക്കാര്‍ ചാണക വെള്ളമൊഴിച്ച് പ്രതിഷേധിച്ചിരുന്നു. […]

പ്രിയനന്ദനനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെ വല്ലച്ചിറയില്‍, പ്രിയനന്ദനനെ വീടിനടുത്തുള്ള കടയില്‍വച്ചാണ് സരോവര്‍ ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളവും ഒഴിച്ചു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കുറച്ചുദിവസം മുമ്ബ് പ്രിയനന്ദനന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തെറിവിളിയും ഭീഷണിയുമായി എത്തിയിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വച്ചുപൊറുപ്പിക്കില്ലെന്നും അദേഹം പറഞ്ഞു. രാവിലെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ചു. മര്‍ദ്ദിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവരാണ് ആക്രമിച്ചതെന്ന് പൊലീസ് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. […]

പ്രിയനന്ദനന് നേരെ കയ്യേറ്റം, ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച്‌ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍റെ മേല്‍ ചാണകവള്ളം തളിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.