പ്രിയനന്ദനന് നേരെ കയ്യേറ്റം, ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച്‌ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍റെ മേല്‍ ചാണകവള്ളം തളിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.

നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.

 

 

prp

Related posts

Leave a Reply

*