അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടേക്കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലയെന്ന്‍ രാജ്നാഥ് സിംഗ്. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് ഞങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 ലക്ഷം വാഗ്ദാനം നല്‍കിയിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്. 2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനെക്കുറിച്ചുള്ള ഒരു അവകാശവാദങ്ങളും ഇല്ലായിരുന്നു.

ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ രാഷ്ടീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റുമടക്കമുള്ള ഏജന്‍സികള്‍ സ്വയം ഭരണാധികാരമുള്ളവരാണ്. അവര്‍ അവരുടെതായ രീതിയില്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന് സര്‍ക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണെന്നും ഏജന്‍സികള്‍ അവര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

prp

Related posts

Leave a Reply

*