അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടേക്കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലയെന്ന്‍ രാജ്നാഥ് സിംഗ്. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് ഞങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 ലക്ഷം വാഗ്ദാനം നല്‍കിയിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്. 2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനെക്കുറിച്ചുള്ള ഒരു അവകാശവാദങ്ങളും […]

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്കുള്ള 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി നൽകുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം. ഏകീകൃത സിവിൽ […]

ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ സര്‍വനാശം: പിണറായി വിജയന്‍

പത്തനംതിട്ട: രാജ്യത്ത് ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍വനാശമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് നിമിഷവും ബിജെപിയിലേക്ക് പോകാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ അവസ്ഥയില്‍ എല്‍ഡിഎഫിനെ മാത്രമേ വിശ്വസിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലാ കാലത്തും വര്‍ഗീയതയുമായി സമരസപ്പെടാനാണ് ശ്രമിച്ചത്. വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ അണികള്‍ക്ക് അടക്കം […]

വോട്ട് ചോദിച്ച്‌ ഓടിക്കയറിയത് കോടതി മുറിയില്‍; പുലിവാല് പിടിച്ച്‌ കണ്ണന്താനം

പ​റ​വൂ​ര്‍: വോ​ട്ടു​പിടിത്തത്തിനിടെ കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ എറണാ​കു​ള​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം വിവാദ​ത്തി​ല്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​വൂ​രി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം പറവൂര്‍ അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ​താ​ണ് വിവാദ​മാ​യ​ത്. കോ​ട​തി​മു​റി​യി​ല്‍ ക​യ​റി​യ​തും വോ​ട്ട​ര്‍​മാ​രെ ക​ണ്ട​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.  പ​റ​വൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​രി​സ​ര​ത്ത് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച്‌ എ​ത്തി​യ​താ​യി​രു​ന്നു ക​ണ്ണ​ന്താ​നം. അ​വി​ടെ​നി​ന്ന് സ​മീ​പ​ത്തു​ള്ള അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ലേ​ക്ക്‌ ക​യ​റു​ക​യാ​യി​രു​ന്നു. കേ​സി​നാ​യി എത്തി​യ​വ​രും അ​ഭി​ഭാ​ഷ​ക​രും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം ജ​ഡ്ജി കോ​ട​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണ​ന്താ​നം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് […]

ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍; പാര്‍ട്ടിയെ സ്വയം ട്രോളി ടി ജി മോഹന്‍ദാസ്

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നത് ട്രോളുകളാണ്. വിമര്‍ശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നറിയിപ്പുകള്‍ നല്‍കാനുമെല്ലാം ഇപ്പോള്‍ ട്രോളുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ഉപയോഗപ്പെടുത്തുന്നത്. അതിനൊപ്പം ചിരിപടര്‍ത്തുന്ന ചില ട്രോളുകളുമായി ചില നേതാക്കളും രംഗത്ത് എത്താറുണ്ട്. ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ നല്‍കിയ മറുപടികളാണ് ഇപ്പോള്‍ സാമാഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്. വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്‍റെത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവം ആരംഭിക്കുന്നത്. അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ […]

വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍; കോണ്‍ഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍: അഴിമതി ആരോപണമുന്നയിച്ച്‌ കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച്‌ ബിഎസ് യെദ്യൂരപ്പ. തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നല്‍കിയ തുക രേഖപ്പെടുത്തിയ ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. നിതിന്‍ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നല്‍കി എന്നാണ് ആദ്യം ഡയറിയില്‍ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ […]

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പിക്ക് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. […]

പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്: ശിവസേന

മുംബൈ: മുതിര്‍ന്ന നേതാവായ മനോഹര്‍ പരീക്കറിന്‍റെ മരണശേഷം അതിവേഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ സഖ്യകക്ഷിയായ ശിവസേന. അധികാരത്തിന് വേണ്ടിയുള്ള നാണംകെട്ട കളിയെന്നാണ് ശിവസേന ഗോവയിലെ രാഷ്ട്രീയ നാടകങ്ങളെ വിശേഷിപ്പിച്ചത്. മനോഹര്‍ പരീക്കറിന്‍റെ ചിത എരിഞ്ഞ് തീരാന്‍ പോലും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിച്ചത്. മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ രൂക്ഷഭാഷയില്‍ ശിവസേന വിമര്‍ശിച്ചത്. ചൊവ്വാഴ്ച വരെ കാത്തു നിന്നിരുന്നെങ്കില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അതുമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്കും പോയേനെ. ജനാധിപത്യത്തിന്‍റെ ഏറ്റവും […]

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വമെടുക്കും. ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വേണ്ടി കെ സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയേറുന്നു. സുരേന്ദ്രനു വേണ്ടി ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തിൽ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രൻ […]

മോദി കള്ളന്‍, പിന്നെന്തിനാണ് ബിജെപി നേതാക്കള്‍ പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത്?: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. റാഫേല്‍ ഇടപാട് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരിഹാസം. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്‍റെ ചുവട് പിടിച്ചാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിന്‍ തുടങ്ങിയത്. നേതാക്കളെല്ലാം ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍(കാവല്‍ക്കാരന്‍) എന്ന് ചേര്‍ത്തതോടെ ക്യാമ്പയിന്‍ തരംഗമായി. ശനിയാഴ്ച്ച ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം […]