എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം: എം ടി രമേശ്

കോഴിക്കോട്: എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്, അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ […]

കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ ബി.ജെ.പിയില്‍ തര്‍ക്കം

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മത്സരത്തിനിറക്കുന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം. കുമ്മനത്തിന് വേണ്ടി സംസാരിക്കുന്നവരെ സംസ്ഥാന പ്രസിഡന്‍റ് താക്കീത് ചെയ്യുന്നതായാണ് ആരോപണം. കുമ്മനം മത്സരിക്കാനെത്തിയാല്‍ സംസ്ഥാന പ്രസിഡന്‍റിന് തിരുവനന്തപുരത്ത് മത്സരിക്കാനാകില്ലെന്ന കാരണത്താലാണ് തര്‍ക്കമുയര്‍ന്നിരിക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ കണ്ണ് വച്ചിരിക്കുന്ന തലസ്ഥാനത്ത് കുമ്മനം എത്തണമെന്ന് പറയുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രസിഡന്‍റ് പക്ഷം. തിരുവനന്തപുരത്ത് ജയസാധ്യത മുന്നില്‍ കണ്ട് പ്രസിഡന്‍റിന്‍റെ പേര് കൂടി ഉള്‍പ്പെടുത്തിയാണ് സാധ്യത പട്ടിക തയ്യാറാക്കിയത്. ഇത് തെരഞ്ഞെടുപ്പ് സമിതി ചേരാതെ തയ്യാറാക്കിയതാണെന്ന പരാതി കേന്ദ്ര നേതൃത്വത്തിന് […]

സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് തിരിച്ച് വരുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയത്. പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാനായി സാധിക്കുന്ന പദവിയല്ല. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. അങ്ങനെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യവും അവര്‍ക്ക് മുന്നിലുണ്ട്. അത് അത്ര എളുപ്പമല്ല. ഗവര്‍ണര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. സംഘടന പറഞ്ഞു അനുസരിക്കുന്നു. തന്നെ സംഘടന […]

മോഹന്‍ലാല്‍,സുരേഷ് ഗോപി, ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി മോഹന്‍ലാല്‍, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ആര്‍എസ്‌എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ ആര്‍എസ്‌എസ് നേരിട്ട് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കേരളത്തിലെ ആര്‍എസ്‌എസ് നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെയും കൊല്ലത്ത് സുരേഷ്‌ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്നാണ് ആര്‍എസ്‌എസ് നിലപാട്. മോഹന്‍ലാലിനെ ബിജെപി […]

ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല: ഒ രാജഗോപാല്‍

തിരുവനന്തപുരം: ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നു നിയമസഭയില്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എം.എല്‍.എ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ബി ജെ പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് ഒ. രാജഗോപാല്‍ ചോദിച്ചു. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ സുപ്രിം കോടതിയില്‍ നല്‍കിയ പട്ടിക കളവെന്ന് തെളിഞ്ഞുവെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. അവിശ്വാസികളായ രണ്ട് […]

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യം: മേജര്‍ രവി

തിരുവനന്തപുരം: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാല്‍ എല്ലാം ചിരിച്ചു തള്ളിയെന്ന് മേജര്‍ രവി പറഞ്ഞു. തമിഴ്‌നാട്ടില്‍ എംജിആര്‍ നിന്നത് പോലെയല്ല കേരളത്തിലെ സാഹചര്യമെന്നും കേള്‍ക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം, രാഷ്ട്രീയമല്ല തന്‍റെ വഴിയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.  എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്‍റെ താല്‍പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും […]

മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ബി ജെ പി: എം ടി രമേശ്

മോഹന്‍ലാലിന്‍റെ രാഷ്ട്രീയപ്രവേശനം ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എം ടി രമേശ്. മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്നാണ് എം ടി രമേശ് പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹന്‍ലാല്‍ പ്രശംസിച്ചിട്ടുണ്ട്, എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് […]

തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്‍റെ വെളിപ്പെടുത്തല്‍. ‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല’, രാജഗോപാല്‍ വ്യക്തമാക്കി. തന്‍റെ ആലോചനയില്‍പോലും തെരഞ്ഞെടുപ്പു മത്സരമില്ലെന്നായിരുന്നു […]

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; അഭിപ്രായ സര്‍വേ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൈവിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വ്വെ ഫലം പുറത്ത്. എന്‍ഡിഎയ്ക്കു കിട്ടുക 38.7 % വോട്ട്. കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നത്. യുപിഎയ്ക്ക് 32.6%. മറ്റുള്ളവര്‍- 28. 7%. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. ഇതേ സമയം, യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാകും. ബംഗാളില്‍ തൃണമൂലിന്‍റെയും തമിഴ്‌നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന്‍റെയും ആധിപത്യം തന്നെയാണ് ഈ […]

പ്രിയനന്ദനന് നേരെ കയ്യേറ്റം, ചാണകവെള്ളം തളിച്ചു; ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ കയ്യേറ്റം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ച്‌ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന്‍റെ മേല്‍ ചാണകവള്ളം തളിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.