കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; അഭിപ്രായ സര്‍വേ പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൈവിഎംആര്‍ സംയുക്തമായി നടത്തിയ സര്‍വ്വെ ഫലം പുറത്ത്. എന്‍ഡിഎയ്ക്കു കിട്ടുക 38.7 % വോട്ട്. കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നത്.

യുപിഎയ്ക്ക് 32.6%. മറ്റുള്ളവര്‍- 28. 7%. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. ഇതേ സമയം, യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാകും. ബംഗാളില്‍ തൃണമൂലിന്‍റെയും തമിഴ്‌നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന്‍റെയും ആധിപത്യം തന്നെയാണ് ഈ സര്‍വേയും പ്രവചിക്കുന്നത്.

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അതേസമയം എല്‍ഡിഎഫ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വരും. അതേസമയം തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ 35 സീറ്റും യുപിഎ സഖ്യം കരസ്ഥമാക്കും. ബിജെപി തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. എ ഐ എഡി എം കെ വെറും 4 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

prp

Related posts

Leave a Reply

*