പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തില്‍ പരീക്കറിനോട് തനിക്ക് സഹതാപമാണുള്ളതെന്ന് മറുപടി കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പരീക്കറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ വീണ്ടും പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും റഫാല്‍ ഇടപാടില്‍ അഴിമതിക്കാരനായ പ്രധാനമന്ത്രിയെ തുറന്നുകാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കി.

മനോഹര്‍ പരീക്കറെ കണ്ടത് തികച്ചും സ്വകാര്യമെന്ന് ആദ്യം പറഞ്ഞെങ്കിലും, പിന്നീടാണ് വിവാദപരമായ പരാമര്‍ശം രാഹുല്‍ നടത്തിയത്. റഫാല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന തനിക്ക് ഒന്നുമറിയില്ലെന്നും മോദി കരാറില്‍ മാറ്റം വരുത്തിയെന്നും പരീക്കര്‍ വെളിപ്പെടുത്തിയെന്നാണ് രാഹുല്‍ ആവര്‍ത്തിച്ചത്.

ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന പേരില്‍ അടുത്തെത്തിയ രാഹുല്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് പരീക്കര്‍ തുറന്നടിച്ചു. അഞ്ചു മിനുറ്റ് മാത്രംനീണ്ട സംഭാഷണത്തിനിടയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ഒന്നുംസംസാരിച്ചില്ലെന്നും അദ്ദേഹം രാഹുലിനുള്ള തുറന്ന കത്തില്‍ പറഞ്ഞു. രാഹുലിന്‍റെ വീണ്ടുവിചാരമില്ലാത്ത നടപടിയെ ജനങ്ങള്‍ അറപ്പോടെ കാണുമെന്ന് അമിത്ഷാ പറഞ്ഞു.

prp

Related posts

Leave a Reply

*