കനത്ത മഴ; സൗദിയില്‍ ജനജീവിതം ദുരിതത്തില്‍

സൗദി അറേബ്യ: കനത്ത മഴയും പ്രളയവും സൗദിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.

പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി.

പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനും നിര്‍ദേശം നല്‍കി. വിവിധ ഭാഗങ്ങളില്‍ പ്രളയത്തില്‍പെട്ടവരെ നാട്ടുകാരും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മദീനയിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഭാഗികമായി അടച്ച റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശരിയാക്കി വരികയാണ്.

prp

Related posts

Leave a Reply

*