കനത്ത മഴ; സൗദിയില്‍ ജനജീവിതം ദുരിതത്തില്‍

സൗദി അറേബ്യ: കനത്ത മഴയും പ്രളയവും സൗദിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയത്തിലകപ്പെട്ട 102 പേരെ സുരക്ഷാവിഭാഗവും അഗ്നിശമനസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളക്കെട്ടില്‍ മുങ്ങിയ ഒട്ടേറെ വാഹനങ്ങളും കേടായി. ചിലയിടങ്ങളില്‍ വൈദ്യുതി വിതരണവും തകരാറിലായി. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് […]

ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു

അമ്മാന്‍: ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു. 11 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു.  ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലാണ് സംഭവം. ചാവുകടലിലേക്ക് കുട്ടികളും അധ്യാപകരും വിനോദയാത്ര പോയതായിരുന്നു. 37 കുട്ടികളും ഏഴ് ജീവനക്കാരുമാണ് സ്‌കൂള്‍ ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ അധികവും 14 വയസിന് താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്.  34 പേരെ രക്ഷപ്പെടുത്താനും സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ജോര്‍ദാന്‍റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. പ്രധാനപ്പെട്ട വിനോദ […]

ഹിമാചലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഹിമാചല്‍ പ്രദേശ്: രാജ്യത്ത് പലയിടത്തും മോശം കാലാവസ്ഥ തുടരുകയാണ്. ശക്തമായ മഴയോടൊപ്പം മണ്ണിടിച്ചിലും അപകടത്തിന് കാരണമാകുന്നു. ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര മേഖലയായ കുളു-മണാലി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെ എട്ട് പേര്‍ മരിച്ചു. മണാലിയില്‍ 43പേര്‍ കുടുങ്ങിയതായും വിവരമുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

പ്രളയത്തിന് ശേഷം കേരളത്തെ വരവേല്‍ക്കുന്നത് കൊടും വരള്‍ച്ചയോ…?

കൊച്ചി: മഹാപ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന ശാസ്ത്രം ശരിവയ്ക്കുന്നതാണ് പുഴകള്‍ നല്‍കുന്ന സൂചന. ദിവസങ്ങള്‍ക്കു മുന്‍പ് കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ നേര്‍ത്ത നീര്‍ച്ചാലുകളായി മാറി. ടണ്‍ കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ നദികളുടെ വീണ്ടെടുപ്പു പ്രതിസന്ധിയിലായി. മറുകര കടക്കാന്‍ വള്ളങ്ങള്‍ വേണ്ടി വന്നിരുന്ന പുഴകളിലൂടെ നടന്നു പോകാന്‍ പാകത്തിനു ജലനിരപ്പു താഴ്ന്നു. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളും പാടങ്ങളും ഇതേ നികത്തലിന് ഇരയായതാണ് പ്രളയകാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുഴയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞുകൂടി. […]

പ്രളയ ദുരന്തത്തെ അതിജീവിച്ച നിമിഷങ്ങളെക്കുറിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

കുട്ടനാട്: പ്രളയക്കെടുതിയുടെ ഭീകരാവസ്ഥയില്‍ നിന്നും കേരളം മുക്തമാവുന്നതേയുള്ളൂ, താഴ്ന്ന പല പ്രദേശങ്ങളിലെ വെള്ളം മഴ ശമിച്ചെങ്കിലും ഇറങ്ങിയിട്ടില്ല. വെള്ളം ഇരച്ചെത്തിയപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്നാണ് ദുരന്തത്തെ നേരിട്ടത്. അതേസമയം, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയ്ക്കുള്ള കണ്ണീരണിയിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി. മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്‌എസ്‌എസിലെ രമ്യ കൃഷ്ണനാണ് സ്‌കൂള്‍ അസംബ്ലിയില്‍ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വിശപ്പു സഹിക്കാനാകാതെ വിളിക്കാത്ത കല്യാണത്തിന്‍റെ സദ്യ കഴിക്കേണ്ടി വന്നു.’അഭിമാനബോധത്തിനു മേലെ ജീവിതത്തിന്‍റെ യഥാര്‍ഥമുഖം കണ്ടതിന്‍റെ […]

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാന്‍ സാധ്യതയില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഭവന വായ്പ സംബന്ധിച്ച […]

താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നു: ഷീല

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്‍ന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറ‍ഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെയെന്നും ഷീല പറഞ്ഞു.

ഇടുക്കിയിലേക്കുള്ള സന്ദര്‍ശന വിലക്ക് നീക്കി

ഇടുക്കി : സംസ്ഥാനത്തുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി. സന്ദര്‍ശകര്‍ ഒഴിഞ്ഞതോടെ സര്‍ക്കാരിന്‍റെ ടീ കൗണ്ടിയടക്കുള്ള റിസോര്‍ട്ടുകള്‍ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാപാര മേഖലകളിലും കാര്യമായ നഷ്ടമുണ്ടായതോടെ നിരവധി ആളുകളാണ് പട്ടിണിയിലായത്. കുറിഞ്ഞി സീസണോട് അനുബന്ധിച്ച്‌ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. പദ്ധതികള്‍ പലതും ഫലം കണ്ടില്ലെന്ന് മാത്രമല്ല മലവെള്ളപാച്ചാലില്‍ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് […]

ഇത്തവണ സിബിഎസ്‌ഇ കലോല്‍സവം നടത്തില്ല: മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയം വരുത്തിവെച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോടൊപ്പമാണ് എല്ലാവരും. മഹാപ്രളയത്തില്‍ കേരളം തകര്‍ന്നുപോയി. ഇനി സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ വ്യക്തികളും സംഘടനകളും അതിന് വേണ്ടി കയ്യഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചു. ഇപ്പോള്‍ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇതിനു വേണ്ടി നീക്കി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെച്ചു. ഇതുസംബന്ധിച്ച്‌ തിരുവനന്തപുരം മേഖലാ ഓഫിസര്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നു.  1027.01 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിലവില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് കൂടി ജനത ഏറ്റെടുത്തതോടെയാണ് സഹായങ്ങള്‍ പ്രവാഹമായി ഒഴുകിയെത്തിയത്. പണമായും ചെക്കുകളായും എത്തിയത് 835 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്‍റായി 145.11 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 46.04 കോടി രൂപയും ലഭിച്ച. സിനിമാ താരങ്ങളും, വ്യവസായ പ്രമുഖരുമെല്ലാം അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി ചെക്കുകള്‍ കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി […]