വെള്ളപ്പൊക്കത്തില്‍ താരമായി ആനവണ്ടി

കോഴിക്കോട്:   ഒരു കനത്ത മഴ വന്നാല്‍ വെള്ളപ്പൊക്കത്തിലാകുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ ഭൂരിഭാഗവും. എന്നാല്‍ അവിടെയും താരമായിരിക്കുകയാണ് സാധാരണക്കാരന്‍റെ സാരഥിയായ ആനവണ്ടി എന്ന് നാം ഓമന പേരില്‍ വിളിക്കുന്ന കെ എസ് ആര്‍ ടി സി ബസ്. കാരണം മറ്റൊന്നുമല്ല, മഴയില്‍ വെള്ളക്കെട്ടിലായ റോഡില്‍ എങ്ങനെ പോകുമെന്ന് മറ്റ് വാഹനങ്ങള്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് കെ എസ് ആര്‍ ടി സിയുടെ ഒരു മാസ്സ് എന്‍ട്രി. ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്. വിഡിയോയില്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ള […]

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

ചെന്നൈ: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം ഏതാണ്ട് സംതംഭിച്ച നിലയിലായി. കനത്ത  മഴയെത്തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു കുറച്ച്‌ ദിവസം മുമ്പ് സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരത്തെത്തിയ വടക്കുകിഴക്കന്‍ മണ്‍സൂണാണ് കനത്ത […]

മഴ ശക്തം;കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി

മട്ടന്നൂര്‍:  മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകള്‍ വെള്ളത്തിലായിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്. ഓവുചാല്‍  കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു. വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച്‌ ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗ്യ ശൂന്യമായിരിക്കുകയാണ്.