മഴ ശക്തം;കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി

മട്ടന്നൂര്‍:  മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകള്‍ വെള്ളത്തിലായിയിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്.

ഓവുചാല്‍  കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്. കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു.

വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച്‌ ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ ഉപയോഗ്യ ശൂന്യമായിരിക്കുകയാണ്.

 

 

prp

Related posts

Leave a Reply

*