പ്രിയങ്ക സുന്ദരി തന്നെ, പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ല: സി കെ പത്മനാഭന്‍

കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അവര്‍ പരിസരപ്രദേശത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ.പദ്മനാഭന്‍.

യുവസുന്ദരി എന്നാണ് 48വയസുള്ള പ്രിയങ്കയെ വിളിക്കുന്നതെന്നും, യുവതിയായി ചിത്രീകരിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നുമുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പദ്മനാഭന്‍റെ പ്രതികരണം.

പ്രിയങ്ക ഗാന്ധി യുവസുന്ദരിയാണെന്ന കാര്യം സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്‍റെ മാനദണ്ഡം, സ്വീറ്റ് 70 എന്നാണ് അണികള്‍ എന്നെ വിളിക്കുന്നത്. യുവത്വം എന്നത് മനസിലാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്, അങ്ങനെ പറഞ്ഞതുകൊണ്ട് അത് സ്ത്രീ വിരുദ്ധമാണെന്ന് പറയരുതെന്ന്” പദ്മനാഭന്‍ പറഞ്ഞു.

‘പ്രിയങ്ക ഗാന്ധി അടുത്തെവിടെയെങ്കിലും വന്നാല്‍ നേരില്‍ കാണാന്‍ പോകും, പക്ഷേ രാഹുലിനെ കാണാന്‍ പോകില്ല. പ്രിയങ്ക ഇവിടെ വരികയാണെങ്കില്‍ കണ്ടാല്‍ തരക്കേടില്ലെന്ന അഭിപ്രായമുണ്ട്. കാരണം അവരെ കാണാന്‍ സാമാന്യം തരക്കേടില്ല. അതിലൊക്ക ആവേശം പൂണ്ട് ആകൃഷ്ടരായ ആളുകള്‍ അവരുടെ പിന്നാലെ പോകുന്നതിലും തെറ്റില്ല. എന്നാല്‍ ജനങ്ങള്‍ അവര്‍ക്ക് വോട്ടൊന്നും കൊടുക്കില്ല. തിരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലല്ലോ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*