പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; തൃ​ശൂരില്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മുമ്പ് സം​സ്ഥാ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​വും​ കൂ​ടി ന​ട​ന്നി​രി​ക്കു​ന്നു. തൃ​ശൂ​ര്‍ ചി​യാ​ര​ത്ത് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു. 

എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജി​തീ​ഷി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 

വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന ജി​തീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ജി​തീ​ഷ് ഏ​റെ നാ​ളാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*