കാമുകിയെ തീകൊളുത്തിയ നിതീഷ് ആദ്യം പരിശോധിച്ചത് നീതുവിന്‍റെ ഫോണ്‍, ചാറ്റ് കണ്ടതോടെ ഭാവം മാറി

തൃശൂര്‍: കാമുകിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. നീതുവിന്‍റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. നിതീഷും നീതുവും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് പെണ്‍കുട്ടിയുടെ മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കിടുകയും ചെയ്തു. ഇതേക്കുറിച്ച്‌ തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് […]

തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു നീതു എന്ന 23 വയസുകാരി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് […]

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; തൃ​ശൂരില്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മുമ്പ് സം​സ്ഥാ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​വും​ കൂ​ടി ന​ട​ന്നി​രി​ക്കു​ന്നു. തൃ​ശൂ​ര്‍ ചി​യാ​ര​ത്ത് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു.  എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജി​തീ​ഷി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന ജി​തീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ […]

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന്

തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ കവിത മരിച്ചത്. രക്തസമ്മര്‍ദ്ദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 65ശതമാനം പൊള്ളലേറ്റതിന് പുറമേ വയറ്റില്‍ കുത്തുമേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് […]

വീണ്ടും ദുരഭിമാനക്കൊല; കീഴ്ജാതിക്കാരനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി

ഹൈദരാബാദ്: സ​ഹ​പാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വൈ​ഷ്ണ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണു തിങ്കളാഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. അ​യ​ല്‍​വാ​സി​ക​ളാ​ണ് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തിയത്. വൈ​ഷ്ണ​വി​യു​ടെ പി​താ​വ് വെ​ങ്ക റെ​ഡ്ഡി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വൈഷ്ണവി സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കുമെന്ന ധാരണയില്‍ യുവാവിനെ കാണാന്‍ പാടില്ലെന്നും പ്രണയബന്ധം അവസാനിപ്പിക്കണമെന്നും വെങ്കയ്യ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈഷ്ണവി ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് […]

തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കുത്തിക്കൊന്നു

തിരൂര്‍: പ്രണയാഭ്യാര്‍ത്ഥന നിരസിച്ച ബന്ധുവായ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനി സാത്തി ബീവിയുടെ മകള്‍ സാമിന കാത്തൂണ്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും പെണ്‍കുട്ടിയുടെ പിതാവിന്‍റെ ബന്ധുവുമായ സാദത്ത് ഹുസൈനെ(22) നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാടകക്കെട്ടിടത്തില്‍ സാമിനയുടെ കുടുംബത്തിനൊപ്പം തന്നെയാണ് സാദത്ത് ഹുസൈനും താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളികളാണ് ഇവര്‍. സാദത്ത് ഹുസൈന്‍ നിരവധി തവണ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പെണ്‍കുട്ടി എന്നാല്‍ […]

എസ്.ഡി.പി.ഐ വധഭീഷണിയുണ്ടെന്ന് മിശ്രവിവാഹ ദമ്പതികള്‍; ഇരുവരേയും കാണാനില്ല

തിരുവനന്തപുരം : പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതായി പരാതി. മിശ്രവിവാഹിതരായ നവദമ്പതികളാണ് ജീവന് സംരക്ഷണം വേണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും ഭാര്യ ഷഹാനയുമാണ് എസ്.ഡി.പി.ഐ ഭീഷണിയുണ്ടെന്ന് ആരോപിച്ച്‌ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് പിന്നാലെ ഇരുവരേയും കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കി. ‘ഞാന്‍ ഏതു നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും ഷഹാനയുടെ വീട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച […]